കോതമംഗലം: സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്സ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. എസ് എച്ച് കോണ്‍വെന്റിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അന്നുവിനെ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോതമംഗലം ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അന്നുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിന് മുന്‍പ് ക്ഷമാപണവും എഴുതിവച്ചിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.