വടകര: കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഏഴു വയസുകാരന് സിയാസ് ആണ് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയത്. മൂന്നര മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചോറോട് മുട്ടുങ്ങല്‍ കടല്‍ തീരത്താണ് അപകടം നടന്നത്. കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ കുട്ടി കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു.
also read: ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു, അറിയാം
പുറത്തെത്തിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയെ ആശുപത്രിയിലേയ്ക്ക മാറ്റി. മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.