തിരുവനന്തപുരം: ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ പരീക്ഷകള്‍ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ 2 മുതല്‍ 18 വരെയുള്ള തീയതിയിലാവും നടത്തുക.
കേരളത്തിലെ സ്കൂളുകള്‍ക്ക് ഏപ്രില്‍,മെയ് മാസങ്ങളില്‍ മധ്യവേനലവധി ആയിരിക്കും. അതു കഴിഞ്ഞ് ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തുമെന്നും അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
also read: സോഷ്യൽമീഡിയ വഴി പരിചയം, പ്രണയം… പീഡനം; വിവാഹം കഴിക്കണമെങ്കിൽ 5 കോടി രൂപ നൽകണമെന്ന് ഡോക്ടർ, അറസ്റ്റ്
വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കും വിധമായിരിക്കും പരീക്ഷകള്‍ ക്രമീകരിക്കുക. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.