കൊച്ചി: മൊബൈല്‍ കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നു പേര് അറസ്റ്റില്‍. പെരുമ്പാവൂരിലാണ് സംഭവം. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍(28), ഭാര്യ സാമിനി(28), തിരൂര്‍ സ്വദേശി സഫ്വാന്(31) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം അഞ്ചിനായിരുന്നു മോഷണം. കടയില്‍ നിന്നും 37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
also read: അമേരിക്കയിലെ കെന്റക്കിയില്‍ ദുരന്തം വിതച്ച് ചുഴലിക്കാറ്റ്; മരണപ്പെട്ടത് 50 പേര്!
അരുണും സഫ്വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.