കെന്റക്കി: അമേരിക്കയിലെ കെന്റക്കിയില്‍ ദുരന്തം വിതച്ച് ചുഴലിക്കാറ്റ്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 50 പേരെങ്കിലും മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷ്യറെ അറിയിച്ചു. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ്ഫീല്‍ഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചെന്നും ഇതിന് മുമ്പെങ്ങും ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍കന്‍സസില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു ആളുകള്‍ മരിച്ചതായും ഇല്ലിനോയിസില്‍ ആമസോണിന്റെ ഗോഡൗണ്‍ തകര്‍ന്ന് ആളുകള്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗോഡൗണിന് അകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.