കോട്ടയം; കോട്ടയത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി അച്ഛന്. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കെത്തിയതെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നത്.
കൊച്ചംപറമ്പില്‍ തോമസാണ് കടുത്തുരുത്തി പൊലീസിന് പരാതി നല്‍കിയത്. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന് മാത്യുവിന്റെ ഭാര്യ എലിസബത്തിനെ (31) കഴിഞ്ഞ ദിവസമാണ് ഞീഴൂരില്‍ ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച 11 നാണ് എലിസബത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകളുണ്ട്. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഭര്‍ത്താവിന്റെ മാനസികപീഡനമാണ് മരണത്തിന് കാരണമായത് എന്നാണ് തോമസ് പറയുന്നത്.
2019 ജനുവരിയിലാണ് എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം നടക്കുന്നത്. 60 പവന് സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയിരുന്നു. എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഉഴവൂര്‍ കോളജില്‍ ഗെസ്റ്റ് അധ്യാപികയായിരുന്ന എലിസബത്ത്. സംഭവത്തില്‍ കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിന്‍ ചന്ദ്രന് അറിയിച്ചു.