മലപ്പുറം: സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂരിലാണ് ദാരുണ സംഭവം. വണ്ടൂര്‍ മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന് നിതിന്‍ (നന്ദു-17) ആണ് മരിച്ചത്. സ്കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കവെയാണ് അപകടം സംഭവിച്ചത്.
രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റില്വെച്ചായിരുന്നു അപകടം.കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍ നിന്ന് മുന്നോട്ടെടുക്കവെയാണ് അപകടമുണ്ടായത്. ഈ സമയം ട്രാക്കില്‍ നില്‍ക്കുകയായിരുന്നു നിതിന്‍.
Also Read: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അപകടം, 11 പേര്‍ക്ക് പരിക്ക്
ബസ് വരുന്നത് കണ്ടിരുന്നെങ്കിലും നിതിന്‍ പെട്ടെന്ന് മാറിനില്ക്കാനായില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസിന്റെ മുന്‍ ചക്രം നിധിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മമ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.