ഇടുക്കി; കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം. 11 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി പെരുവന്താനം മുറിഞ്ഞ പുഴഭാഗത്താണ് സംഭവം.
കഴിഞ്ഞ ദിവസം പെരുവന്താനം അമലഗിരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആന്ധ്രസ്വദേശികളായ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരുന്നു. കര്‍ണൂര്‍ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
തീര്‍ഥാടകരുടെ തന്നെ ബസ്സാണ് ഇടിച്ചത്. ഒരു കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന അയ്യപ്പഭക്തരുടെ വാഹനത്തിന്റെ പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നു തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.