ആലപ്പുഴ: തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴയിലാണ് സംഭവം. ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെവീട്ടില്‍ പരേതനായ ഹരിദാസിന്റെ ഭാര്യ സരസമ്മയെ (85) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അയല്‍വാസിയായ യുവാവ് കസ്റ്റഡിയിലെന്നു സൂചന. ഇന്ന് അറസ്റ്റുണ്ടായേക്കും. നവംബര്‍ 28നു രാവിലെയാണ് സരസമ്മയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. ചെവിയില്‍ മുറിവും ഉണ്ടായിരുന്നു.
Also Read: അജ്ഞാതജീവി; ആലപ്പുഴയില്‍ 2000 വളര്‍ത്തുകോഴികളെ കടിച്ചുകൊന്ന നിലയില്‍, ഭീതിയില്‍ നാട്ടുകാര്‍
കാരാഴ്മ, ചെന്നിത്തല പ്രദേശത്തുള്ള അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഈ കമ്മലുകള്‍ സമീപത്തുള്ള യുവാവ് ചെന്നിത്തലയിലെ സ്വര്‍ണക്കടയില്‍ വില്ക്കാന് കൊണ്ടുപോയെന്നു വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുമായി എത്തിയ പൊലീസ് സരസമ്മയുടെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയിരുന്നു.