കൊച്ചി; വിദ്യാര്‍ത്ഥിനിയെ സ്കൂട്ടറില്‍ പിന്തുടര്ന്ന് അപമാനിക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരന് പിടിയില്‍. വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. സ്കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ പിന്തുടരുകയായിരുന്നു.
മീന്‍ സ്റ്റാള്‍ ഉടമയാണ് പ്രതി. ഇയാള്‍ രാവിലെ സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. മിക്ക ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ സ്കൂട്ടറില്‍ പോകുന്ന ഷാനിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
Also Read: ഇരട്ടസഹോദരനൊപ്പം കളിക്കുന്നതിനിടെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റു, ആറുവയസ്സുകാരന് ദാരുണാന്ത്യം
ഇത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.