തിരുവനന്തപുരം; ഇരട്ടസഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന് ദാരുണാന്ത്യം. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന് സാരംഗ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
വീടിനു പിന്നില്‍ ഇരട്ട സഹോദരന് സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരംഗ്. ഇതിനിടയിലാണ് എര്‍ത്തുകമ്പിയില്‍ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സംഭവം കണ്ട് പേടിച്ചുപോയ സഹോരദരന്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
സൗരവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വന്നു നോക്കിയ മാതാപിതാക്കള്‍ കണ്ടത് എര്ത്ത്കമ്പിയുടെ മുകളില്‍ വീണ് കിടക്കുന്ന സാരംഗിനെയാണ്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മേമല തേമല കെവിഎല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.