തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്.
ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം ജില്ലയിലെ 14 സീറ്റുകളില്‍ 11 സീറ്റുകളിലും യുഡിഎഫ് മുന്നില്‍. കൊച്ചി, കോതമംഗലം, കളമശേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ മറ്റ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
ജില്ലയിലെ തൃപ്പൂണിത്തുറയില്‍ സിപിഎമ്മിന്റെ എം സ്വരാജിനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു 523 വോട്ടുകള്‍ക്കു മുന്നിലാണ്. കെ ബാബു 4597 വോട്ടുകള്‍ നേടിയപ്പോള്‍ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകള്‍ ലഭിച്ചു.
പറവൂരില്‍ കോണ്‍ഗ്രസിന്റെ വിഡി സതീശന് 354 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളി 483 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പിറവത്ത് എല്‍ഡിഎഫിന്റെ സിന്ധുമോള്‍ ജേക്കബിനെതിരെ കേരള കോണ്‍ഗ്രസിന്റെ അനൂപ് ജേക്കബിന് 272 വോട്ടുകളുടെ ലീഡുണ്ട്.
തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ പിടി തോമസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ജെ ജേക്കബിനെ 1258 വോട്ടുകള്‍ക്കു പിന്നിലാക്കിയാണ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ട് ഫലം വരുമ്പോള്‍ കളമശേരിയില്‍ എല്‍ഡിഎഫിന്റെ പി രാജീവ് 1241 വോട്ടുകള്‍ക്കു മുന്നിലാണ്.