15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് അറിയാന്‍ ആകാംക്ഷയോടെ കേരളം കാത്തിരിക്കുമ്പോള്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുന്നത്.
140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിനു നടന്ന തെരരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിങ്. വര്‍ഷങ്ങളുടെ പതിവു തെറ്റിച്ച് സംസ്ഥാനം തുടര്‍ഭരണത്തിന് അനുകൂലമായി വിധിയെഴുതുമോ എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം.
എല്‍ഡിഎഫിനു വേണ്ടി സിപിഎം 86 സീറ്റിലും സിപിഐ 25 സീറ്റിലും കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും ജനതാദള്‍ എസ് 4 സീറ്റിലും എല്‍ജെഡി, എന്‍സിപി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ മൂന്നു വീതം സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി-എല്‍, കോണ്‍ഗ്രസ് (എസ്) എന്നീ കക്ഷികള്‍ ഒന്നു വീതം സീറ്റിലുമാണ് മത്സരിച്ചത്.
അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തെരഞ്ഞെടുത്തതെന്ന് അല്പസമയത്തിനകം വ്യക്തമാകും. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.