തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കു പങ്കെടുക്കാം ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കും പങ്കെടുക്കാം. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടികളില്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും.
രണ്ടാംതരംഗം വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. മാര്‍ക്കറ്റ്, കല്യാണം തുടങ്ങി ആളുകൂടുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ഉണ്ടാവും. മുഖാവരണം ശരിയായി ധരിക്കാത്തവരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കും.
കല്യാണം, ഗൃഹപ്രവേശനം എന്നിവ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ അതത് സ്റ്റേഷന് ഹൗസ് ഓഫീസറെ അറിയിക്കണം. കോാവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. ബസില്‍ ആള്ക്കാര് കൂടിനില്ക്കുന്ന സാഹചര്യമുണ്ടായാല്‍ ബസ് ഉടമയുടെ പേരില്‍ കേസെടുക്കും. ബസ് കണ്ടുകെട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമില്ലെങ്കില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയില്ല. അവസാനഘട്ടം ലോക്ഡൗണ്‍ വരെ ആകാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാന് എല്ലാവരുടെയും സഹകരണം വേണം.