കല്പറ്റ: കല്പറ്റ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പര്യടനം ഉഷാറാകുന്നു. ജനങ്ങളെ കണ്ട് നേരിട്ട് വോട്ട് അഭ്യര്ത്ഥിമ്പോള് പെന്ഷന് മുടങ്ങാതെ നല്‍കുന്നതിന് സര്‍ക്കാരിന് നന്ദി പറയുകയാണ് ചുളിക്കപാടിയിലെ പാത്തുമ്മക്കുട്ടി.
”പെന്ഷന് മുടങ്ങാറില്ല, അതെന്നെ മതി മരുന്നിന്, വീട്ടിലേക്ക് വാങ്ങിയ വത്തക്കയാണ്, ഇതാണ് ഇപ്പോ തരാനുള്ളത്, ജയിച്ചു വാ”
നെല്ലിമുണ്ടയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പാത്തുമ്മക്കുട്ടിയുടെ വാക്കുകളാണിത്. കൈയില്‍ വീട്ടിലേക്കുവാങ്ങിയ തണ്ണിമത്തനേയുള്ളൂ, അതു സ്ഥാനാര്‍ഥിക്കു സമ്മാനിച്ച് പാത്തുമ്മക്കുട്ടി പറഞ്ഞു.
കുന്നമ്പറ്റയിലെത്തിയപ്പോള് കൈയ്യിലൊരു കരിക്കുമായി പരിയേടത്ത് മുഹമ്മദ്ക്ക കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 74 വയസ്സായി അദ്ദേഹത്തിന്, രാവിലെ ഒമ്പതുമണിമുതലേ അങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുന്നു. കണ്ടയുടന്‍ കരിക്കുനീട്ടി, ”ചൂടല്ലേ, ക്ഷീണം മാറട്ടെ” എന്ന് മുഹമ്മദ്ക്ക.
ഇതൊക്കെ കണ്ടറിഞ്ഞപ്പോള്‍ നാട്ടുകാരുടെ കരുതല്‍ നേരിട്ടറിയാനുള്ള അവസരം കൂടിയാവുകയാണ് സ്ഥാനാര്‍ത്ഥി പര്യടനമെന്ന് എംവി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു. പര്യടനം ചൂരല്‍മലയില്‍ സികെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനംചെയ്തു. പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും അവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സാധിച്ചത് ശ്രേയാംസ് കുമാര്‍ പങ്കുവെച്ചു.
തോട്ടംതൊഴിലാളികളും വ്യാപാരികളും പ്രദേശവാസികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. പടിഞ്ഞാറത്തറയില്‍ ആദ്യദിവസത്തെ പര്യടനത്തിന്റെ സമാപനസമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി ഉദ്ഘാടനംചെയ്തു. ചൂരല്‍മല, നെല്ലിമുണ്ട, മേപ്പാടി, കുന്നമ്പറ്റ, ചുണ്ടല് എസ്റ്റേറ്റ്, ചുണ്ടേല്‍, വൈത്തിരി, പഴയ വൈത്തിരി, കോളിച്ചാല്‍, സുഗന്ധഗിരി 12-ാം പാലം, പെരുങ്കോട, പൊഴുതന, ആനോത്ത്, അച്ചൂര്, ആറാംമൈല്‍, കാവുംമന്ദം, ചെന്നലോട്, വീട്ടിക്കാമൂല, പടിഞ്ഞാറത്തറ എന്നീ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തി.