ബത്തേരി: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുത്തങ്ങ കാളങ്കണ്ടി ഇട്ടിയാംപറമ്പില് അനസ് (25) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ബത്തേരി പോലീസ് അറസ്റ്റു ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 29നായിരുന്നു സംഭവം. വൈകിട്ട് പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയാണ് ഇയാള്‍ പീഡന ശ്രമം നടത്തിയത്. യുവാവിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, കഴിഞ്ഞ ആഴ്ച കോട്ടയം കറുകച്ചാലില്‍ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ മോഷ്ടാവായ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്.