കല്പറ്റ: ബത്തേരി സര്‍വജന വിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഷഹ്ല ഷിറിന് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്.
ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കാണു കമ്മിഷന് നിര്‍ദേശം നല്‍കിയത്. സ്കൂള്‍ അധികൃതര്‍ക്കും ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫിസര്‍ക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം കമ്മിഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് നല്‍കണമെന്നു ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്കി.
നാലാം പ്രതിയായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കലക്ടര്‍ കമ്മിഷനെ അറിയിച്ചു. പൊതുപ്രവര്‍ത്തകരായ യുഎ.അജ്മല്‍ സാമജിദ്, ശ്രീജിത് പെരുമന, മുജീബ് റഹ്മാന്, ഡോ. ഗിന്നസ് മാട സാമി, ദേവദാസ്,റഹിം പന്തളം എന്നിവരാണു കമ്മിഷനില്‍ പരാതി നല്‍കിയത്.
2019 നവംബറിലാണ് ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി ഷഹ്ല ഷിറിന് മരിച്ചത്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ് ഷഹ്ല. ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടുചേര്‍ന്ന ചെറിയപൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്.