97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് മലയാളികളുടെ സിനിമാ മുത്തച്ഛന്. മുത്തശ്ശന് വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് 97മത് വയസിലും കൊവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ നിറയുന്നത്.
ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി ചികിത്സ തേടിയിരുന്നു. അപ്പോള്‍ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിനു ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് പൊസിറ്റീവ് ആകുകയുമായിരുന്നു.
രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കോവിഡ് നെഗറ്റീവ് ആയി. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ചിട്ടയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിലും കൊവിഡിനെ അതിജീവിക്കാന്‍ കഴിഞ്ഞതെന്ന് മക്കള്‍ പറയുന്നു. ഇദ്ദേഹത്തിന് നാലു മക്കളാണ് ഉള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ മകളുടെ ഭര്‍ത്താവാണ്.
ആദ്യസിനിമയായ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് 76 വയസ്സായിരുന്നു. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി.
കമല്‍ ഹാസനൊപ്പം ‘പമ്മല്‍കെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭര്‍ത്താവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.