കറ്റാനം: ഹോട്ടലിലെ പാചകവാതക സിലിന്‍ഡറിനു തീപിടിച്ചു. മൂന്നാംകുറ്റി ജങ്ഷനുസമീപം കെ.ആര് ഹോട്ടലിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പാചകവാതകം ചോര്‍ന്നു തീപിടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറയുന്നു.
ഹോട്ടലില്‍ തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പാചകവാതകം ചോര്‍ന്നത്. പിന്നീട് തീ ഉയരുകയായിരുന്നു. ഇത് കണ്ടതോടെ ഹോട്ടലിലെ തൊഴിലാളികള്‍ സിലിന്ഡറെടുത്തു പുറത്ത് എത്തിച്ചപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.
തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്. തീപിടിച്ച സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുമായിരുന്ന ദുരന്തമാണ് അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടല്‍കൊണ്ട് ഒഴിവായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്റ്റേഷന് ഓഫീസര്‍ വൈ. ഷെഫീഖ്, അസി.സ്റ്റേഷന് ഓഫീസര്‍ എ. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.