കഞ്ചിക്കോട് : ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറിക്കു പിന്നിലിടിച്ച ടെമ്പോ വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കഞ്ചിക്കോട് കെ.ടി.സി. സിഗ്നലിലായിരുന്നു അപകടം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്കായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് കണ്ടെയ്നര്‍ ലോറിക്കു പിന്നിലിടിച്ച് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി.
ശേഷം വിവരം കഞ്ചിക്കോട് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.