ഈറോഡ് : ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഈറോഡിനടുത്ത് പെരുംതുറയിലാണ് സംഭവം. മുന്നിലൂടെ പോയ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കുചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കുണ്ട്.
എന്നാല്‍ ആരുടേയും നില ഗുരുതരമല്ല. സേലം, കോയമ്പത്തൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കോയമ്പത്തൂരില്‍നിന്ന് സേലത്തേക്ക് പോവുകയായിരുന്നു ബസ്. പെരുംതുറയ്ക്കുസമീപം കുരപ്പളയത്ത വെച്ച് ലോറി അതിവേഗത്തില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കവേ ബസ്ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി.
പെട്ടെന്ന് ബസ് മറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറി നിര്‍ത്താതെ കടന്നുപോയി. പെരുന്തുറ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബസ്സില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളക്ടര്‍ സി. കതിരവന്‍, എം.എല്‍.എ.മാരായ കെ.വി. രാമലിംഗം, കെ.എ. തെന്നരസ് എന്നിവര്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.