ധൂംക: അധ്യാപകനെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ധൂംകയിലാണ് സംഭവം. പരീക്ഷയ്ക്ക് മനപൂര്‍വം മാര്‍ക്ക് കുറച്ച് നല്‍കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന കണക്ക് ടീച്ചറാണ് മര്‍ദനത്തിനിരയായത്.
32 വിദ്യാര്‍ഥികള്‍ ഉള്ള ക്ലാസില്‍ 11 പേര്‍ക്ക് ഡബിള്‍ ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. ഡി ഗ്രേഡ് തോറ്റതിന് തുല്യമാണ്. 200 ഓളം വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് പറയുന്നു.
also read: നിയന്ത്രണം വിട്ട ആംബുലന്‍സ് സ്കൂട്ടറിലിടിച്ചു, 33കാരന് ദാരുണാന്ത്യം
സ്കൂള്‍ മാനേജ്മെന്റ് പരാതി നല്കാന് തയ്യാറാകാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതിപ്പെടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു മറുപടിയെന്ന് പൊലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പ്രതികരിച്ചു. സ്കൂളിലെ ക്ലര്‍ക്കിനും മര്‍ദനമേറ്റു. ഇരുവരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.