ലക്നൗ: പബ്ബിനു മുന്നില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ട് യുവതികള്‍. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവിനെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ ക്ലിപ്പിന്റെ പേരില്‍ വിഡിയോയിലുള്ളവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്നത്. ലക്നൗവിലെ വിഭൂതിഖണ്ഡ് പൊലീസ് സ്റ്റേഷന് പരിധിയിലുളള അണ്‍പ്ലഗ്ഡ് കഫെയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകള്‍ ഒരാളെ ക്രൂരമായി തല്ലുന്നത് വീഡിയോയില്‍ കാണാം.
അതിനിടെ അയാള്‍ എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടത്തിലെ ഒരു സ്ത്രീ അടുത്തുളള പൂച്ചട്ടിയും ചുമരലങ്കാരങ്ങളുമെടുത്ത് അയാള്‍ക്ക് നേരെ എറിയുന്നതും കാണാം. സംഭവം കൈവിട്ടുപോവുമെന്ന് മനസിലാക്കി കഫേയിലെ ജീവനക്കാരില്‍ ചിലര്‍ പ്രശ്നത്തില്‍ ഇടപെടുന്നതും വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Fierce fight between boys and girls in the unplugged cafe of Vibhutikhand police station area of #Lucknow #Trending #Viralvideo #India pic.twitter.com/vMQrArO3eZ
— IndiaObservers (@IndiaObservers) July 23, 2022
പുറത്തു നിന്നും ആരോ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയിലെത്തിയത്. ആകെ 33 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.