തൃശൂര്‍: ആഗ്രഹിച്ചുകിട്ടിയ കണ്മണിയെ ഒരുനോക്കുകാണാന്‍ കഴിയാതെ ജീവനറ്റ് കിടക്കുന്ന ശരത്തിന്റെ അരികില്‍ നെഞ്ചുപൊട്ടിക്കരയുന്ന ഭാര്യ നമിതയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ കണ്ണീരണിയിക്കുകയാണ്. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ശരത്ത് ബൈക്ക് അപകടത്തില്‍ മരിച്ചത്.
അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശരത്തിനും നമിതയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് ശരത്തിനെ മരണം തട്ടിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
also read: 11കാരന് മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍, സംഭവം മലപ്പുറത്ത്
അന്നേദിവസം ഉച്ചയോടെയാണ് കുഞ്ഞിന് ഭാര്യ നമിത ജന്മം നല്‍കിയത്. എന്നാല്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച ഭാര്യ നമിതയെ ശരത്തിന്റെ വിയോഗം അറിയിച്ചിരുന്നില്ല. പിറ്റേദിവസം മരണാനന്തര ചടങ്ങിലേക്ക് അവസാനമായി കുഞ്ഞിനേയും നമിതയേയും എത്തിക്കുകയായിരുന്നു.
കണ്ണുംപൂട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു കണ്മണി. നെഞ്ച് തകര്‍ന്ന് കരയുന്ന അമ്മയേയും ഒരിക്കലും ഉറങ്ങാത്ത ഉറക്കത്തിലായ അച്ഛനേയും ഒന്നും കുഞ്ഞ് കാണുന്നുണ്ടായിരുന്നില്ല.ഉച്ചയോടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിലെത്തിച്ച ശരത്തിന്റെ മൃതദേഹം പാമ്പാടി ഐവര്‍മഠത്തിലാണ് സംസ്കരിച്ചത്.