ചെന്നൈ: പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ച തട്ടുകട ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വി.പ്രഭാകരന് എന്ന 34കാരനാണ് പിടിയിലായത്. ഡോക്ടറായ ഷണ്മുഖ മയൂരി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്.
വഞ്ചന,ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ 2019ല്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നതായും ഇതില്‍ ഒരു കുട്ടിയുമുണ്ടെന്ന് പൊലീസ് പറയുന്നു. 2020ലാണ് മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് പ്രഭാകരന് ഷണ്മുഖ മയൂരിയെ വിവാഹം ചെയ്തത്.
also read: അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായി, മഴ അഞ്ചുദിവസം കൂടി തുടരും
സ്ത്രീധനം ഉന്നമിട്ടായിരുന്നു ഈ തട്ടിപ്പ്. ഡോക്ടറുടെ മാതാപിതാക്കളും ബന്ധുക്കളും മുംബൈയിലാണ്. അതുകൊണ്ട് തന്നെ അധികം അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്‍തുകയും കാറും സ്വര്‍ണവും അടക്കം സ്ത്രീധനം വാങ്ങിയാണ് ഇയാള്‍ ഡോക്ടറെ കല്ല്യാണം കഴിച്ചത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മര്‍ദിക്കാനും തുടങ്ങി.
രാവിലെ വീട്ടില്‍ നിന്നും പോകുന്ന ഇയാള്‍ വൈകിട്ടാണ് മടങ്ങി എത്താറുള്ളത്. ഒടുവില്‍ ഐ.ഐ.ടി.യില്‍ പോയി നേരിട്ട് അന്വേഷിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് യുവതി തിരിച്ചറിയുന്നത്. ഇതിനിടെ സ്ത്രീധനമായി ലഭിച്ച തുകയും സ്വര്‍ണവും ഉപയോഗിച്ച് ഇയാള്‍ കടങ്ങള്‍ വീട്ടി തട്ടുകട വിപുലപ്പെടുത്തിയിരുന്നു. പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.