കുലശേഖരം: സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകള്‍ സുഷ്വിക മോള് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം. അച്ഛന് മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങള്‍ക്കൊപ്പം വീടിനു പുറത്തേക്ക് ഓടി. അടുത്തുണ്ടായിരുന്ന തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്.
also read: ഒരു നാട് ഒന്നിച്ച് തിരഞ്ഞിറങ്ങി, ഇടുക്കിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി
സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരന് ചേട്ടനുമാണുള്ളത്. സുരേന്ദ്രന് മദ്യപിച്ചെത്തി വീട്ടില്‍ ബഹളംവയ്ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. തിരുവട്ടാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവം നാടിനെ ഒന്നടങ്കം വേദനിപ്പിക്കുകയാണ്.