ഇടുക്കി: ഇടുക്കിയിലെ രാജകുമാരിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ് – ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയേയാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് കുട്ടിയെ കാണാതായത്. ഒരു രാത്രി നീണ്ടുനിന്ന തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു.
also read: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക്, ആകാംഷയോടെ വിദ്യാര്‍ത്ഥികള്‍
സമീപത്തുതന്നെ കാണാതായ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
വൈകിട്ടോടെ ശാന്തന്‍പാറ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എങ്കിലും ഫലമുണ്ടായിരുന്നില്ല.