തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്. പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഈ വര്‍ഷം 2022 മാര്‍ച്ച് 31 നും ഏപ്രില്‍ 29 നും ഇടയില്‍ നടത്തിയ എസ്എസ്എല്‍സി പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, hsekerala.gov.in, www.keralapareekshabhavan.in എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.
also read: കാലവര്‍ഷം കനക്കും, ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം
റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
സ്ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി ഫലം കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്. എസ്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എല്‍സി (www.ahslcexam.kerala.gov.in) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.