പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ജാംനഗര്‍ സ്വദേശിയായ ഭരത് ഭായ് ബോസ്മിയയാണ് മരിച്ചത്.
പശുവിന്റെ തുടര്‍ച്ചയായുള്ള ചവിട്ടേറ്റ് വയോധികന് അവശനിലയിലാകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞായറാഴ്ചയാണ് സംഭവം. ആദ്യം കൊമ്പ് വെച്ചാണ് പശു ആക്രമിച്ചത്.
also read: വന്‍ സ്വര്‍ണവേട്ട, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം
പശുവിന്റെ ആക്രമണത്തില്‍ നിലത്ത് വീണുപോയ വയോധികനെ പിന്നീട് നിരന്തരം ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സംഭവം കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.