സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. മണികാന്ത് കൊണ്ടവീട്ടി എന്ന ഇരുപത്തിയെട്ടുകാരനാണ് അസര്‍ബൈജാനിലേക്ക് സോളോ ട്രിപ്പിനായി ഏപ്രില്‍ 26ന് വീട്ടില്‍ നിന്നു പോയത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല.
മെയ് 12 മുതല്‍ വാട്സാപ്പ് മെസേജുകള്‍ക്ക് മറുപടിയൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് മണികന്തിനെ കാണാനില്ലെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ സഹോദരന് ധരന്‍ അറിയിച്ചത്. മണികന്തിന്റെ ഫോട്ടോയടക്കം നല്‍കിയാണ് ധരന്‍ ഈ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
also read: ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപണം, ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ച് ആറംഘ സംഘം
എനിക്ക് അവന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് കൂടിയാണ്. അവനെ കാണാനില്ലെന്നറിഞ്ഞതു മുതല്‍ എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ലെന്ന് ധരന്‍ പറയുന്നു. ‘അവന് യാത്രകള്‍ ഒരുപാടിഷ്ടമാണ്. അസര്‍ബൈജാനിലേക്ക് പോകും മുന്‍പ് അവന് ഡല്‍ഹിയില്‍ എന്നെ കാണാന്‍ വന്നിരുന്നു. ഒരു ദിവസം ഞങ്ങള്‍ ഒന്നിച്ച് ചിലവിട്ടു.”- ധരന്‍ കൂട്ടിച്ചേര്‍ത്തു.
”പിറ്റേന്ന് അവനെ വിമാനത്താവളത്തില്‍ യാത്രയാക്കുമ്പോള്‍ അടുത്ത തവണ ഞാനും കൂടെ വരുമെന്ന് പറഞ്ഞിരുന്നു. മെയ് 12 വരെ എല്ലാ ദിവസവും അവന് വീട്ടിലേക്ക് വിളിച്ചിരുന്നു. ഫോട്ടോകളടക്കം ഞങ്ങള്‍ക്ക് അയച്ചു തന്നിരുന്നു. അതിനു ശേഷം വാട്സാപ്പ് മെസേജുകള്‍ക്ക് മറുപടിയില്ല. നെറ്റ്വര്‍ക്ക് ഇല്ലാത്തതുകൊണ്ടാണെന്നു കരുതി ആശ്വസിച്ചു. എന്നാല്‍ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ എംബസിയുമായി ബന്ധപ്പെട്ടു.”- ധരന്‍ പറയുന്നു.
ഒരുപക്ഷേ മണികാന്ത് മല മുകളിലായിരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. പേടിക്കേണ്ടെന്ന് എംബസി അധികൃതര്‍ പറയുന്നു. പക്ഷേ ഞങ്ങള്‍ക്കതിന് കഴിയുന്നില്ല. തുടര്‍ച്ചായായ ആവശ്യപ്രകാരം അവര്‍ അന്വേഷിക്കാം എന്ന് പറഞ്ഞു. പിന്നീട് മണികാന്തിന്റെ ബാഗും സാധനങ്ങളും ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഇതും കൂടിയായപ്പോള്‍ ദുരൂഹതകളേറുകയാണെന്ന് സഹോദരന് പറഞ്ഞു.