ചെന്നെ: എന്നെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ദിവസവും ലോട്ടറിയെടുക്കുന്നവര്‍ നിരവധിയാണ്. വലിയ തുക തന്നെ ലോട്ടറിയ്ക്കായി മാറ്റിവെക്കുന്നവരുമുണ്ട്. എന്നാല്‍ ലോട്ടറി എടുത്ത് ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നയാള്‍ ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് സ്വയം ജീവനൊടുക്കിയത്. 62ലക്ഷത്തോളം രൂപയാണ് ഇയാള്‍ ലോട്ടറിയെടുക്കാനായി ചെലവഴിച്ചത്. ഓണ്‍ലൈന്‍ ലോട്ടറി വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിട്ടുണ്ട്.
ഇതാണ് മരണകാരണമെന്ന് ഇയാള്‍ വാട്സാപ് സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാധാകൃഷ്ണന്റെ കുടുംബം. സംഭവം ഉറ്റവരെയും ബന്ധുക്കളെയുംസുഹൃത്തുക്കളെയുമെല്ലാം നടുക്കിയിരിക്കുകയാണ്.