ചെന്നൈ: ചെന്നൈയില്‍ ഡോക്ടര്‍മാരായ ദമ്പതിമാരെ കെട്ടിയിട്ട് വീട്ടില്‍ വന്‍ കവര്‍ച്ച. ദിണ്ടിഗല്‍ ജില്ലയില്‍ ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 280 പവന് സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും കാറും കൊള്ളയടിച്ചു.
രാത്രി രണ്ടുമണിയോടെയാണ് സംബവം. നാലംഗസംഘമാണ് കവര്‍ച്ച നടത്തിയത്. വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. നാലംഗസംഘം വീടിന്റെ മതില്‍ചാടിയാണ് വളപ്പില്‍ കടന്നത്. വാതില്‍തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു.
കാറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറില്‍ സ്വര്‍ണവും പണവുമായി രക്ഷപ്പെട്ടു. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കെട്ടഴിച്ച ഡോ.ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല.
സമീപത്ത് വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിനാല്‍ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് പോലീസ് പറഞ്ഞു. നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് പോലീസ് സംശയിക്കുന്നു. ന