തൃപ്പുണിത്തുറ: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കടയില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എറണാകുളം തൃപ്പൂണിത്തുറയിലാണ് ഞെട്ടിക്കുന്ന സംഭവം. പുതിയകാവ് സ്വദേശി ഷിജിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭര്‍ത്താവ് സതീശന് ആണ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് ഷിജി പോലീസില്‍ പരാതി നല്‍കിയിരുന്നു. സതീഷ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫോണ്‍ വിളിച്ച് സുജിതക്ക് നല്കാന് പറഞ്ഞെന്നും ഇത് ചെയ്യാത്തതിനാണ് മര്‍ദിച്ചതെന്നുമാണ് ആരോപണം.
ഇപ്പോള്‍ ഷിജി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. കേസില്‍ പ്രതിയായ സതീഷും കുടുംബവും ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ ഷിജിയെ ഇന്ന് കെ. ബാബു എംഎല്‍എ സന്ദര്‍ശിച്ചു.
സംഭവത്തില്‍ പോലീസ് വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നും കേസെടുക്കാന്‍ വൈകിയെന്നും വിമര്‍ശിച്ച എംഎല്‍എ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.