തന്നെ ജീവനെ പോല സ്നേഹിച്ച പിതാവിന്റെ അവസാന കത്തിലെ വാക്കുകള്‍ വിവാഹ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് യുവതി. രാജസ്ഥാന് സ്വദേശിനിയായ സുവന്യയാണ് അച്ഛന്റെ വാക്കുകള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഇപ്പോള്‍ സുവന്യയുടെ വിവാഹവസ്ത്രത്തിന്റെ ചിത്രങ്ങള്‍ നിറയുകയാണ്.
പരേതനായ അച്ഛന്റെ സാന്നിധ്യം തന്റെ വിവാഹത്തിന് അനുഭവപ്പെടനാണ് സുവന്യ വ്യത്യസ്തമായ ഈ മാര്‍ഗം സ്വീകരിച്ചത്. അച്ഛന് അവസാനമായി തനിക്ക് എഴുതിയ കത്തിലെ വരികളാണ് മകള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത്. ഡിസൈനര്‍ സുനൈന ഖേറ ഒരുക്കിയ ചുവപ്പ് ലെഹംഗ ചോളിയായിരുന്നു സുവന്യയുടെ വിവാഹവസ്ത്രം.
alos read: കിടാവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി, പിന്നാലെ കരഞ്ഞുകൊണ്ട് ഓടി അമ്മപ്പശു, നെഞ്ചുതകരുന്ന കാഴ്ച
ഇതോടൊപ്പം ശിരോവസ്ത്രമായി ഉപയോഗിച്ച ഷീര്‍ ദുപ്പട്ടയിലാണ് കത്തിലെ വരികള്‍ ചേര്‍ത്തത്. സുവന്യയുടെ ജന്മദിനത്തിലാണ് അച്ഛന് ഈ കത്ത് നല്‍കിയത്. അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കത്തിലെ വരികള്‍.
മകളുടെ വിവാഹം കാണണമെന്ന് ആ അച്ഛന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹം 2021 മേയില്‍ മരിച്ചു. ഒറ്റയ്ക്ക് ആണെന്ന് തോന്നിയപ്പോഴെല്ലാം അച്ഛന് എഴുതിയ കത്താണ് സുവന്യയ്ക്ക് ആശ്വാസമായത്.
വിവാഹത്തിലും അച്ഛന് ഒപ്പം വേണമെന്ന് സുവന്യയ്ക്ക് തോന്നി. ഡിസൈനറോട് കത്തിന്റെ കാര്യം പറഞ്ഞു. തുടര്‍ന്ന് കത്തിലെ വരികള്‍ ദുപ്പട്ടയില്‍ എംബ്രോയ്ഡറി ചെയ്യാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. പിതാവിനോടുള്ള മകളുടെ സ്നേഹത്തെ വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.