ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. കാളയുടെ ആക്രമണമത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി 500 ലേറെ കാളകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് വന്നിരുന്നു.
also read: തിരുവനന്തപുരത്ത് ആക്രിക്കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു
1000 ലേറെ പേര് പരിപാടി കാണാന്‍ എത്തിയിരുന്നു. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ട ചടങ്ങ് പൊലീസിടപെട്ട് നിര്‍ത്തിവെപ്പിച്ചു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
Woman riding in pillion seat thrown meters away after a bull rammed into a bike during an illegal bull taming event (Not Jallikattu) that happened at Arani, Thiruvannamalai district. Rider was also severely injured and was taken to hospital with injuries. pic.twitter.com/PKmgw6C0MT
— Sanjeevee sadagopan (@sanjusadagopan) January 3, 2022