തിരുവനന്തപുരം: തിരുവനന്തപുരത്ത് പി ആര് എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സ് സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ തീപടര്‍ന്ന് അന്തരീക്ഷത്തില്‍ വന്‍തോതിലുള്ള പുക നിറഞ്ഞിട്ടുണ്ട്. ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതോടെ സമീപത്തെ കടകളെല്ലാം അടയ്ക്കാന്‍ പൊലീസ് നിര്‍ദേശം നല്കി.
also read: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവം, കടക്കെണിയിലായ യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി
കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴും തീയണക്കാന്‍ ശ്രമം തുടരുകയാണ്.