ഭോപ്പാല്‍ : പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ പൊതിര തല്ലി മകള്‍. മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൗണിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. അഞ്ച് രൂപയുടെ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദനം.
വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ മകള്‍ ചോദ്യം ചെയ്ത് പിന്നാലെ തല്ലുകയായിരുന്നു. തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ മര്‍ദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നല്‍കിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
also read: വിലാപയാത്രയായി നാട്ടിലേക്ക്, എ പ്രദീപന്റെ ഭൗതികദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി
തുടര്‍ന്ന് തേജ് സിംഗിനെ ദുര മര്‍ദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകള്‍ ഇത് ചോദിക്കാന്‍ ഷോപ്പിലെത്തുകയും വടിയുമായെത്തിയ അവള് കടയുടമയെ തിരിച്ചടിക്കുകയുയമായിരുന്നു. ഫ്രീപ്രസ് ജേണ്‍ല്‍ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Madhya Pradesh: A shopkeeper beat up an elderly person for Rs 5 of tea. After which the daughter of the victim reached the shop and beat up the shopkeeper in Dinara town, Shivpuri. The video of the incident is going viral on social media. pic.twitter.com/BN359YiU15
— Free Press Journal (@fpjindia) December 9, 2021
ട്വിറ്ററിലെ വീഡിയോയോട് പ്രതികരിച്ചവരില്‍ ഭൂരിഭാഗവും മകളെ പിന്തുണയ്ക്കുകയാണ്. അച്ഛന് വേണ്ടി ചോദിക്കാന്‍ ആണ് മക്കള്‍ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നെല്ലാം ചിലര്‍ പ്രതികരിക്കുന്നുണ്ട്.