പട്ന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 150ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്സറില് ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്.ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
പുലര്‍ച്ചെ പ്രദേശവാസികളാണ് നദിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെല്ലെന്നാണ് പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 150 ഓളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതര്‍ പറഞ്ഞു.
സംഭവം പുറത്ത് എത്തിയതോടെ ഉത്തര്‍പ്രദേശും ബിഹാറും തമ്മില്‍ പരസ്പരം പഴിചാരല്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപി സര്‍ക്കാരാണെന്നാണ് മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൊവിഡ് മരണങ്ങള് മറച്ചുവയ്ക്കാനാണ് ഇതിലൂടെ ശ്രമമെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇങ്ങനെ ഒഴുകി എത്തുന്നത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭീതിയിലാണ് ബത്സറിലെ പ്രദേശവാസികള്‍. മൃതദേഹങ്ങളുടെ ഉറവിടെ എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
100 dead bodies found in Ganga in Bihar's Buxar. Bodies suspected from nearby Uttar Pradesh.
This is how BJP is hiding the COVID fatalities. pic.twitter.com/CxFjtYmlkP
— All India Mahila Congress (@MahilaCongress) May 10, 2021