നടന് വിവേകിന്റെ മരണദിവസം എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്ജ്ജിയയിലായിരുന്ന വിജയ് വിവേകിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കടുംബത്തെ കണ്ട് ദുഖം അറിയിച്ചു.
അന്ത്യ ചടങ്ങുകളില്‍ വിജയ്യുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. വിജയ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ വിവേക് മരിച്ച സമയത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്ജ്ജിയയിലായിരുന്നതിനാല് വിജയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.
ഏപ്രില്‍ 26 രാവിലെയാണ് വിജയ് ചെന്നൈയില്‍ തിരിച്ചെത്തിയത്. വീട്ടിലെത്തി ഉടന്‍തന്നെ നടന് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്റെ കടുംബത്തെ കണ്ട് ദുഖം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.
രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കെയാണ് വിവേക് മരണപ്പെട്ടത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ വിവേകിനെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 16 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേക് മരണപ്പെട്ടത്.