പുതിയ ഹെയര്‍കട്ടുമായി കിടിലന്‍ മേക്കോവറില്‍ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംയുക്ത വര്‍മ്മ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സ്റ്റൈലിഷ് ലുക്കില്‍ മകന് ദക്ഷ് ധാര്മ്മിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ അമ്മയെ ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ നില്‍ക്കുകയാണ് ദക്ഷ്.
ചുരുങ്ങിയ സമയം കൊണ്ട് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് സംയുക്ത വര്‍മ്മ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. നടന് ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയാണ്.
എങ്കിലും പരസ്യചിത്രങ്ങളിലൂടെ സംയുക്ത ഇടയ്ക്കിടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളില്‍ നായികാ നായകന്മാരായി ബിജു മേനോന് – സംയുക്ത വര്‍മ്മ അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.
മലയാളത്തില്‍ 18 ചിത്രങ്ങള്‍ ചെയ്തു വളരെ തിരക്കേറിയ അഭിനയജീവിതത്തില്‍ ആയിരുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല.