ന്യൂഡല്‍ഹി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്ത് അഞ്ജനയുമാണ് മരിച്ചത്. സംഭവം ബിജെപി എംപി സുരേഷ് ഗോപി രാജ്യസഭയില്‍ ഉന്നയിച്ചു.
മോഡലുകളുടേത് അപകട മരണമല്ല മറിച്ച് മനപൂര്‍വ്വമുള്ള കൊലപാതകമാണെന്ന് എംപി ആരോപിച്ചു. കൊച്ചിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. മോഡലുകളായ അന്‍സി കബീറിനെയും അഞ്ജനയെയും ലൈംഗികമായി ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
also read: അമല്‍ മുഹമ്മദിനോ, അതോ വിഘ്നേഷിനോ?; ‘ഗുരുവായൂരപ്പന്റെ ഥാര്‍’ ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം
ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഡലുകള്‍ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാല്‍ അവരെ ലഹരിക്ക് അടിമയായ ആള് പിന്തുടര്ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ല സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തില്‍ ലഹരിമാഫിയയും അധികാരികളും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. അതേസമയം മോഡലുകള്‍ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കുകള്‍ നശിപ്പിച്ചതാണ് കേസില്‍ നിര്‍ണായക തെളിവുകള്‍ ഇല്ലാതാവാന്‍ കാരണം.