നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തിയെറ്ററുകളിലെത്തിയിരിക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോകളില്‍ ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ സിനിമ കാണാന്‍ കാണികള്‍ ഒഴുകിയെത്തുകയാണ്.
ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. തിയെറ്ററുകളില്‍ ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും കാണികള്‍ ഷോ തുടങ്ങുന്നതിനും വളരെ മുന്‍പ് തന്നെ തങ്ങളുടെ ഇടം ഉറപ്പിച്ചു. തിയേറ്ററുകളില്‍ അനുവദിച്ച മുഴുവന്‍ കപ്പാസിറ്റിയിലും ഫാന്‍സ് ഷോകള്‍ നടന്നിട്ടുണ്ട്.
സിനിമ പ്രീ-ബുക്കിംഗ് ഇനത്തില്‍ തന്നെ മുടക്കുമുതലായ 100 കോടി രൂപ നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലെ ചിത്രം നിര്‍മ്മിച്ചത്.
വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. 2020 മാര്‍ച്ച് മാസം റിലീസ് നിശ്ചയിച്ചുറപ്പിച്ച റിലീസ് കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്ന് പല തവണ മാറ്റിവച്ചിരുന്നു. ശേഷം ഒ.ടി.ടി. റിലീസ് ആയി ചിത്രം പുറത്തിറങ്ങും എന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് തന്നെ ചിത്രം തിയേറ്ററുകള്‍ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിക്കുകയായിരുന്നു.