മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. നസ്രിയയുടെ വളരെ ക്യൂട്ടായ ഫോട്ടൊകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു നടന് ഫര്‍ഹാനൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നു നിറയുന്നത്.
മനോഹരിയാണ് നസ്രിയ എന്ന് ചിലര്‍ പറയുന്നു, സഹോദരിയും സഹോദരനും ഒന്നിച്ചുള്ള ഫോട്ടോ ചിലര്‍ അഭിനന്ദിക്കുന്നു. വളരെ ക്യൂട്ടാണ് നസ്രിയ എന്നാണ് നടി അനുപമ പരമേശ്വരന്റെ കമന്റ്.
‘സിസ്റ്റര്‍ ലോയ്ക്കൊപ്പം’ എന്ന് പറഞ്ഞ് ഫര്ഹാന് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നമുക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്താലോയെന്ന് ഫര്ഹാന് ചോദിക്കുന്നു. ഉടന്‍ തന്നെ സിസ്റ്റര്‍ ലോ റെഡ്ഡി എന്ന് പറയുന്നുവെന്നും ക്യാപ്ഷനുണ്ട്.
നസ്രിയ ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. നാനിയുടെ നായികയായി ‘അണ്ടെ സുന്ദരാനികി’ എന്ന സിനിമയിലാണ് നസ്രിയ അഭിനയിക്കുന്നത്. ഫഹദ് നായകനായ ട്രാന്‍സ് ആണ് നസ്രിയയുടേതായി ഒടുവില്‍ റിലീസായ ചിത്രം. അടുത്തിടെ റിലീസായ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്’ എന്ന സിനിമയില്‍ നസ്രിയയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.