അര്ജുന് റെഡ്ഡി, ഗീത ഗോവിന്ദം, ടാക്സിവാല, വേള്‍ഡ് ഫെയ്മസ് ലവര്, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന നടന് വിജയ് ദേവേരക്കൊണ്ടയുടെ അച്ഛനായി മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ് ദേവേരക്കൊണ്ട നായകനായി എത്തുന്ന ‘ഫൈറ്റര്‍’ എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജഗന്നാഥ് ആണ്. ചിത്രത്തിലെ നായികയായി ബോളിവുഡ് നടി അനന്യ പണ്ടേ എത്തുന്നതോടെ താരത്തിന്റെ അരങ്ങേറ്റ തെലുങ്ക് ചിത്രമായി മാറും ‘ഫൈറ്റര്‍’. പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
അച്ഛനും മകനും തമ്മിലുള്ള ബന്ധം ഫൈറ്ററിന്റെ പ്രധാന സവിശേഷതയാണ്. ഫൈറ്റര്‍ ചിത്രീകരണം ഡിസംബര്‍ മുതല്‍ പുനരാരംഭിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നുണ്ടെന്നും അടുത്ത വര്‍ഷം വേനല്‍ക്കാലത്ത് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചിത്രം തിയ്യേറ്ററുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ആസാമില്‍ നിന്നും കേരളത്തിന്റെ മരുമകളായെത്തി ഇരിട്ടിയില്‍ ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി മുന്മി ഷാജിക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് എംപിയും അഭിനേതാവുമായ സുരേഷ് ഗോപി ഉറപ്പു നല്കി. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.