മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. അടുത്തിടെ പുറത്തിറങ്ങിയ ‘സുരരൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ താരം നിരവധി പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്. സൂര്യ നായകനായെത്തിയ ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയത്തിന് സിനിമാ മേഖലയില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നും ‘പകരംവയ്ക്കാനില്ലാത്ത നായിക’യെന്നും നിരവധി വിശേഷണങ്ങളിലൂടെ ഉര്‍വ്വശിയെ ആരാധകര്‍ അഭിനന്ദിച്ചു. ഇതിനിടെ ‘ലേഡി മോഹന്‍ലാല്‍ ‘ എന്നും ചിലര്‍ ഉര്‍വ്വശിയെ വിശേഷിപ്പിച്ചു.
എന്നാല്‍ ലേഡി മോഹന്‍ലാല്‍ എന്ന ഈ വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംവിധായകന് സത്യന് അന്തിക്കാട് പറയുന്നത്. ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണത്തിന്റെ ആവശ്യം ഉര്‍വ്വശിക്ക് ഇല്ലെന്നും അത് ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ക്ക് അവരുടേതായ അഭിനയ ശൈലിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലിനെ പോലെ തന്നെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ഇരുവരും ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. രണ്ടു പേര്‍ക്കും രണ്ട് വ്യക്തിത്വങ്ങളാണുള്ളത് ‘ മോഹന്‍ലാലിനെ ആണ് ഉര്‍വശി എന്ന് വിളിക്കാറില്ല എന്നും സത്യന് അന്തിക്കാട് ഓര്‍മിപ്പിച്ചു.
വരനെ ആവശ്യമുണ്ട്, പുത്തന്‍പുതു കാലൈ, സൂരറൈ പോട്ര്, മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഉര്‍വശി എന്ന നടി സിനിമാലോകത്ത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.