മലയാളത്തിന്റെ പ്രിയനടി മീരനന്ദന്റെ പിറന്നാള്‍ വിശേഷങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇന്‍സ്റ്റാഗ്രാമില്‍ അമ്മയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ കുറിപ്പ് വൈറലാവുകയാണ്. അമ്മ മീരയ്ക്ക് ഉമ്മ നല്കുന്ന വളരെ ക്യൂട്ടായ ഫോട്ടൊയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മീരയുടെ കുറിപ്പ് ഇങ്ങനെ…
വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാള്‍..
ഇന്ന് അമ്മയൊരുക്കിയ പിറന്നാള്‍ സദ്യയുണ്ണുമ്പോള്‍ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല.
ദിലീപ് നായകനായെത്തിയ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീരനന്ദന്. സിനിമയില്‍ നിന്ന് തത്കാലം വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മീര. ഇപ്പോള്‍ ദുബായ്യില് റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര നന്ദന്. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്.