സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ടൊവിനോ തോമസ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോഴിതാ രണ്ട് മക്കള്‍ക്കൊപ്പം വളരെ ക്യൂട്ടായ ഒരു ഫോട്ടൊ പങ്കുവെച്ചിരിക്കുകയാണ് താരം. ഇസയും, തഹാനും ടൊവീനോയ്ക്ക് ഉമ്മ നല്‍കുന്നതാണ് ചിത്രത്തിലുള്ളത്. ക്യൂട്ടായ ഈ ചിത്രത്തിന് നിരവധി പേരാണ് കമന്‍ഡ് ചെയ്തിട്ടുള്ളത്. അഭിനേതാക്കളായ കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ഗായകനും സംഗീത സംവിധായകനുമായ ഷഹ്ബാസ് അമന് തുടങ്ങി നിരവധി പേര് ഈ ചിത്രത്തിന് താഴെ കമന്‍ഡ് ചെയ്തിട്ടുണ്ട്.
ടൊവീനോയുടെ അദ്യത്തെ കുഞ്ഞ് ഇസമോളാണ്. ഈ വര്‍ഷം ജൂണിലാണ് ടൊവിനോ തോമസിന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി തഹാന് കടന്നുവന്നത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ് തഹാന്.
വളരെ വ്യത്യസ്തമായ പേരുകളാണ് ടൊവീനോ മകള്‍ക്ക് ഇട്ടിരിക്കുന്നത്. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീര്‍ത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. ഇളയമകന് തഹാന് എന്നാണ്, തഹാന് എന്നാല്‍ കരുണയുള്ളവന്‍ എന്നാണ് അര്‍ത്ഥം.