തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. സിനിമാമേഖലയില്‍ നിന്നും ഒട്ടേറെ പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു താരസുന്ദരി സാമന്തയുടെ ആശംസ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. നയന്‍സിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
സാമന്തയുടെ കുറിപ്പ് ഇങ്ങനെയാണ്,
‘ഒരേയൊരു നയന്‍താരയ്ക്ക് ജന്മദിന ആശംസകള്‍. തിളങ്ങിക്കൊണ്ടിരിക്കുകയും കൂടുതല്‍ തിളങ്ങുകയും ചെയ്യുക. നമ്മുടെ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നമ്മളെ പ്രചോദിപ്പിക്കുക. കൂടുതല്‍ കരുത്തുണ്ടാകട്ടെ. നിങ്ങളുടെ കരുത്തിനും നിശബ്ദമായി കാട്ടുന്ന നിശ്ചയദാര്‍ഢ്യത്തിനും സല്യൂട്ട്”
Happy birthday to the one and only Nayanthara💓.. Keep shining brighter and brighter and inspiring us to fight for what is ours .More power to you ✊sister.. Salute your strength and silent determination 🙏 #HBDNayanthara pic.twitter.com/uwhOpj2FVU
— Samantha Akkineni (@Samanthaprabhu2) November 18, 2020
നയന്‍താരയുടെ 36-ാം പിറന്നാളാണ് ഇന്ന്. താരത്തിന്റെ നെട്രികണ്‍ എന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്തിരുന്നു. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യയില്‍ തരംഗമായ നയന്‍സിന് ആരാധകര്‍ ഏറെയാണ്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ നായികയാണ് നയന്‍സ്. നായികാ വേഷങ്ങള്‍ക്ക് പുറമെ കേന്ദ്രകഥാപാത്രമായുമുളള ചിത്രങ്ങളും ചെയ്തതിന് പിന്നാലെയാണ് നടിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചത്.
അടുത്തിടെയാണ് നയന്‍സും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചത്. വിഘ്നേഷ് ശിവന് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായക വേഷത്തില്‍ എത്തുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് നിഴല്‍.