എരുമേലി: സ്വകാര്യ ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ക്ലീനര്‍ക്കെതിരെ കേസ്. ഇരുപത്തിനാലുകാരനായ വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന് എതിരെയാണ് പോക്സോ കേസ് ചുമത്തിയത്.
സംഭവത്തിന് പിന്നാലെ അച്ചുമോനെ പെണ്‍കുട്ടിയുടെ സഹോദരന് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മര്‍ദിച്ചിരുന്നു. ഇയാള്‍ ഒളിവിലാണ്. പ്രതിക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ക്ലീനര്‍ക്കെതിരെ പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തത്.
also read: വിവാഹ വീട്ടില്‍ വന്‍ മോഷണം, കള്ളന് കവര്‍ന്നത് വധുവിന് അണിയാനുള്ള 25 പവന് സ്വര്‍ണ്ണം
ബസില്‍ പല തവണ അച്ചുമോന് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തി. മുന്‍പു 2 തവണ പെണ്‍കുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളില്‍ മുന്നോട്ടു കയറി നില്ക്കാന് ആവശ്യപ്പെട്ട് അരയില്‍ പിടിച്ച് തള്ളുകയും ചെയ്തതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടി ഈ വിവരം അന്നുതന്നെ വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നല്കി. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇവരും പെണ്‍കുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന് അറിയിച്ചു.