കോഴിക്കോട് : വിവാഹ വീട്ടില്‍ വന്‍ മോഷണം, വധുവിന് അണിയാനുള്ള 25 പവന് സ്വര്‍ണ്ണം കാണാതായി. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് ഞെട്ടിക്കുന്ന സംഭവം. വാണിമേല്‍ വെള്ളിയോട് എം.എന്‍ ഹാഷിം തങ്ങളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സംഭവത്തില്‍ വളയം പൊലീസ് കേസെുത്ത് അന്വേഷണം തുടങ്ങി. കല്യാണദിവസം വധുവിനെ അണിയിക്കാനായി സൂക്ഷിച്ച 25 പവനിലധികം സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ജ്വല്ലറിയില്‍ നിന്നും വാങ്ങിയ 25 പവന് സ്വര്‍ണം വീട്ടിലെ അലമാരക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം വിവാഹം നടക്കാനിരിക്കെയാണ് മോഷണം. നാദാപുരത്തുള്ള വരന്റെ വീട്ടിലെ നിക്കാഹ് ചടങ്ങ് കഴിഞ്ഞെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീട്ടുകാര്‍ നല്കിയ പരാതിയില്‍ വളയം പൊലീസ് കേസെടുത്തു. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.